Tuesday, 24 August 2010

ഓണത്തിനെന്തു വിശേഷമപ്പോള്‍..?

Photo Attribute:-Adaptation by nkLgfx on CreativeCommons©Google Images:por brylle,Flickr user:skippyjon
"...മിനിസ്ക്രീനില്‍ ആദ്യമായി വന്ന ചലച്ചിത്രങ്ങള്‍ കണ്ടു തീര്‍ത്ത്
ഓണം ആഘോഷിച്ചപ്പോള്‍ ബാക്കിയായത്
കരഞ്ഞ മുക്കുറ്റിയുടെയും കരിഞ്ഞ തുമ്പയുടെയും
ചില നിശ്ചലചിത്രങ്ങള്‍...
മനസ്സിന്റെ പൂവട്ടിയില്‍ ഓര്‍മ്മ വരച്ചത്
ലാലേട്ടന്റെയും മമ്മുക്കയുടെയും
അഭിനയചാരുതകളുടെ പൂക്കളങ്ങള്‍...
മറഞ്ഞു പോയ കണ്ണാന്തളിപ്പൂക്കളുടെ കുന്നിന്‍ചെരുവില്‍
മഴയായി പെയ്തത് മുഴുവന്‍
സൂപ്പര്‍ ഡ്യൂപ്പര്‍ ഡയലോഗുകള്‍...
നമുക്ക് കാത്തിരിക്കാം, പുതിയ ബ്ലോക്ക്‍ബസ്റ്ററുകളുടെ
അടുത്ത പൊന്നോണക്കാലത്തെ...!"

Photo Attribute:-CreativeCommons © Flickr user LensAlive
കാക്കക്കൂട്ടിലെ മറ്റ് ഓണക്കലപിലകള്‍ :
5. Self Help

8 comments:

  1. എല്ലാ ഓണത്തിനും ഓരോ SMS ഉണ്ടാക്കി അയക്കാറുണ്ട്... കഴിഞ്ഞ കൊല്ലം ഓണം അവസാനിച്ചപ്പോള്‍ ഉണ്ടാക്കി അയച്ച സന്ദേശമാണിത്. ഇത്തവണത്തെ ഓണക്കാലവും മറ്റു വിശേഷങ്ങളൊന്നും തരാത്തതു കൊണ്ട് ഇത് പോസ്റ്റുന്നു.

    ReplyDelete
  2. ഇത്തവണ 'മമ്മുക്ക'യും 'ലാലേട്ട'നും ഇല്ല. അപ്പോള്‍ ഡ്യൂപ്പര്‍ സൂപര്‍ ഡയലോഗും ഉണ്ടാകില്ലല്ലോ..

    ഓണാശംസകള്‍ നേരുന്നു.

    ReplyDelete
  3. ഓണം കഴിഞ്ഞു.
    ബ്ലോഗിന്റെ പേര് വലിയ ഇഷ്ടമായി.

    ReplyDelete
  4. ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല്‍ ബൂലോക വായന വായന വൈകി.

    വൈകിയ ഒരു ഓണാശംസ തരുന്നു..

    ബ്ലൊഗിന്റെ പേരു കണ്ടപ്പോള്‍തന്നെ ഒരു പെരുമഴക്കാലം എന്റെ വായില്‍ .

    പോസ്റ്റ് കൊള്ളാം.ചതുരപ്പെട്ടികള്‍ക്കുള്ളിലേ ഓണാഘോഷം..

    ആശംസകള്‍ ............

    ReplyDelete
  5. @കണ്ണൂരാന്‍:
    ഡയലോഗുകള്‍ കുറവായിരുന്നെങ്കിലും ഇത്തവണയും ഓണത്തിന് മാറ്റമൊന്നുമുണ്ടായില്ല....

    @കാവ്യ:
    സന്തോഷം....

    @എച്ച്മുക്കുട്ടി:
    ഇവിടേം ഓണം കഴിഞ്ഞു. ബ്ലോഗിന്റെ പേരിന് കടപ്പാട്: പയ്യന്നൂര്‍ ആര്‍ട്സ് & സയന്‍സ് കോളേജിലെ വൈശാഖ്...

    @കിലുക്കാംപെട്ടി:
    ഓണാശംസ സ്വീകരിച്ചിരിക്കുന്നു.
    പിന്നെ, പറഞ്ഞില്ലെന്നേ ഉള്ളൂ, ഈ മോണിറ്ററും ഒരു ചതുരപ്പെട്ടിയാണ്....

    ReplyDelete
  6. thante bloginte peru nalla rasamund kunjootta.ezhuthum athe pole.iniyum ezhuthuka.aasamsakal.

    ReplyDelete