Thursday, 9 September 2010

രണ്ടു ഡയറിക്കുറിപ്പുകള്‍

ഇത്തവണ പോസ്റ്റുന്നത് രണ്ട് ഡയറിക്കുറിപ്പുകളാണ്....
വ്യത്യസ്തരായ, എന്നാല്‍ അത്രയൊന്നും വ്യത്യസ്തമല്ലാത്ത ചിന്തകളോടു കൂടിയ, രണ്ടു പേരുടെ ഡയറിക്കുറിപ്പുകള്‍......
ഒരു നിരഞ്ജന, ഒരു ഹരിനാരായണന്‍...

കോളെജ് മാഗസിനുവേണ്ടി എഴുതിയുണ്ടാക്കിയ രണ്ടു കഥാപാത്രങ്ങളാണ്....


ഈയാംപാറ്റകള്‍ വിളക്കിനു ചുറ്റും കൂട്ട ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയ ഒരു മഴക്കാലത്ത് ക്ലാസ്സ്‌റൂം ബ്ലോക്കിലെ ഈറന്‍ മാറാത്ത കോലായത്തണുപ്പില്‍നിന്ന് പൂച്ച പിടിച്ചുകൊണ്ടുപോയ സര്‍ഗാത്മകതയെക്കുറിച്ച് ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്, നിരഞ്ജന , തന്റെ ഡയറിക്കുറിപ്പുകളില്‍...







                                                                          
അച്ചോട്ടുപാടത്തിനും ഒറോതക്കുന്നിനുമിടയില്‍നിന്ന് നഗരത്തിലെ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് നാടുകടത്തപ്പെട്ട് , നാലുവര്‍ഷം തിന്നു തീര്‍ത്ത ഓസിലോസ്കോപ്പിലെ പച്ചവേവുകളെ ഛര്‍ദ്ദിച്ചുതുപ്പി ശിക്ഷ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുകയാണ് ഹരിനാരായണന്‍... എല്ലാ വര്‍ഷവും മുടങ്ങാതെ വാങ്ങിയിട്ടും ഒന്നുമെഴുതാതെ താളുകള്‍ ഒഴിഞ്ഞുകിടന്ന ഡയറിയില്‍ അയാള്‍ ഇങ്ങനെ എഴുതി: