Monday, 20 August 2012

ചിറകുകളില്ലാതെ പറക്കുന്ന ചിലത്


ഇന്നലെ നീ വിളിച്ചു പറഞ്ഞതുപോലെ
ഒരു കൂടനിറയെ കവിതകളെ
നൂലില്ലാത്തൊരു പട്ടത്തിന്റെ
വാലില്ലാത്തൊരു അറ്റത്തു കെട്ടി
പറക്കാന്‍ വിട്ടതാണ്.

എത്രതവണ ഉറക്കമെണീറ്റ് നോക്കിയിട്ടും
മാഞ്ഞുപോവാന്‍ മടിക്കുന്ന
ഒരു സ്വപ്നം പോലെ
വൃത്തികെട്ട ഏതോ ഓര്‍മ്മക്കാടിനു മുകളില്‍
വെച്ചുതീണ്ടിയ ഒരു കാറ്റ്
അതിനെ നിരന്തരം ഉലയ്ക്കുന്നുണ്ടായിരുന്നു.
ചലമിറ്റുവീഴുന്ന മുറിവിലെ
പഴുപ്പു തേടുന്ന ഈച്ചകളെപ്പോലെ
എത്രതട്ടിക്കളഞ്ഞിട്ടും വിട്ടുപോവാന്‍ വിസമ്മതിച്ച്
ഒരു പൈങ്കിളിക്കൂട്ടം
അതിനെ പൊതിഞ്ഞുകൊത്തുന്നുണ്ടായിരുന്നു.

ആവര്‍ത്തനം വെയിലുപൊള്ളിച്ച ആകാശവും
മറവിയുടെ പൊടി പിടിച്ച മേഘജാലങ്ങളും താണ്ടി
എപ്പോഴായിരിക്കും
ആ പട്ടം നിന്റെ പറമ്പിലേക്ക് വീഴുക?


Photo Attribution: (Damir Sefić) / CC BY-NC 3.0

19 comments:

 1. ചിറകുകളില്ലാതെ പറക്കുന്ന ചിലത്

  ReplyDelete
  Replies
  1. ഓള് പറഞ്ഞിട്ട് തന്നല്ലോ വിട്ടത്... അപ്പൊ പിന്നെ ഉലയ്ക്കലും കൊത്തലുമൊക്കെ ഇങ്ങടെ തോന്നലാണ്...
   നൂലും വാലുമില്ലാത്ത പട്ടത്തിനെ ഓളെപ്പൊഴേ പിടിച്ചെടുത്ത് നെഞ്ചോടു ചേര്‍ത്തിട്ടുണ്ടാവും..

   Delete
  2. കാവ്യേച്ച്യേ,
   ഇമ്മാതിരി വിഷയത്തില്‍ ഓരോന്ന് വ്യാഖ്യാനിച്ചെടുക്കുന്നതിനു പകരം ഇങ്ങള്‍ക്കൊക്കെ ഇക്കവിതടെ അലങ്കാരസൌകുമാര്യത്തെക്കുറിച്ചും അതിലെ ഉപമകളുടെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചും അതിലെ ബിംബങ്ങളിലെ ഭാവകല്‍പനകളെക്കുറിച്ചും ഒക്കെ അങ്ങു വാചാലരായിക്കൂടെന്നും ?
   ഹ്മ്.. ഒറ്റൊന്നിനും സൌന്ദര്യബോധമില്ല..
   :)

   Delete
  3. വേണ്ടാന്ന് വെച്ചതാ..പിന്നെ ബാക്കി കമ്മന്റൊക്കെ കണ്ടപ്പൊ രണ്ട് പറഞ്ഞേച്ചും പോയേക്കമ്ന്ന് കരുതി.. ;-)എയുത്തുകാരന്‍ വേദനിക്കണ്ട,ട്ടാ..കാല്‍ക്കീഴില്‍ പന്ത് കിട്ടീപ്പോ എല്ലാരും ഗോളടിക്കാന്‍ നോക്കീന്ന് കരുതിയാല്‍ മതി..

   പിന്നേ, ഒരു പകലിന്റെ ഓര്‍മ്മ യുടെ ഭാവം ഇതില്‍ വല്ലതങ്ങ് ആവര്‍ത്തിക്കുന്നത് പോലെ തോന്നി..തോന്നലാണോ?

   Delete
  4. എന്തായാലും കമന്റെഴുതിയതിനു സന്തോഷം.. ഗോളു കിട്ടിക്കിട്ടി ഒരു പരുവായപ്പൊ പറഞ്ഞൂന്നെ ള്ളൂ...
   പിന്നെ, ഇങ്ങടെ തോന്നല് ശര്യാണ്. പക്ഷേ അത് ഒരു പകലിന്റെ ഓര്‍മ്മടെ മാത്രം ഭാവമല്ല. ഒരു സ്ഥായിയായ ഭാവമാണ്. കവിതകള്‍ക്ക് ഒരേ ഭാവം തുടര്‍ച്ചയായി വരണേലെ പോരായ്മ്മ അറിയാംട്ടോ. മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ തുടരുന്നു..

   Delete
 2. കൊച്ചു ഗള്ളാ.. ലൗ ലെറ്ററാണല്ലെ..

  ReplyDelete
  Replies
  1. അധിക്ഷേപം.. അധിക്ഷേപം...
   ;)

   Delete
 3. എത്തും,
  പട്ടം എത്താതിരിക്കില്ല!
  പറക്കതിരിക്കുവാന്‍ പട്ടത്തിനോ,
  മനസ്സില്‍ ചേക്കേറാന്‍ കവിതയ്ക്കോ കഴിയാത്ത കാലം ഉണ്ടാവില്ല!!

  ReplyDelete
 4. pattam ethiyalum aval athu thirinju nokkum ennu enthanurappu??

  ReplyDelete
 5. ഉവ്വ്
  ലവള് പറമ്പാര്‍ക്കേലും പതിച്ചുകൊടുക്കും വരേം പട്ടം വീഴണതും നോക്കി ഇരുന്നോട്ടാ.
  ചുമ്മാ ആ കൂടേം കൊണ്ട് വേലി ചാട് മന്‍സ്യാ. ഹും
  കൊള്ളാംട്ടാ. ആശംസോള്.

  ReplyDelete
 6. @കാവ്യേച്ചി, @അഭിജിത്ത്, @ചിരുതക്കുട്ടി, @വാര്യര്, @ചെറുത്:

  ഒരു സാധാരണ കവിതയില്‍ ഇങ്ങളൊക്കെ കൂടി പ്രണയലേഖനം , പ്രണയ വിലാപം, പ്രണയ വിളംബരം മുതലായ ലേബലുകള്‍ ചാര്‍ത്തി വട്ടു പിടിപ്പിക്കല്ലേ... സത്യായിട്ടും ഇപ്പറഞ്ഞ രീതീലൊന്നും ചിന്തിച്ചിട്ടുമ്പാടെ ഇല്ല്യ. ഇനി ഇങ്ങക്കൊക്കെ ഇങ്ങനെ മാത്രേ ഇതിനെ വായിക്കാന്‍ പറ്റുന്നുള്ളൂവെങ്കില് ഒന്നുകില് ഇങ്ങളിലൊക്കെ അടക്കാന്‍ വയ്യാത്ത വേദനകള്‍ അടക്കിപ്പിടിച്ച് ഒരു കാമുകന്‍/കാമുകി ഉറങ്ങിക്കിടപ്പുണ്ട്. അല്ലേല്‍ ഇങ്ങളെല്ലാരും ഞമ്മളെ അങ്ങനെ എന്തോ ഒരു സാധനോം ഒളിപ്പിച്ചു നടക്കണ ഒരുത്തനായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്.
  വെല്‍ , ഞാന്‍ ഇനിയൊന്നു പൊട്ടിപ്പൊട്ടി കരയട്ടെ...
  ഒരു എഴുത്തുകാരന്റെ(?) രോദനം...
  ങ്ഈ.. ഗദ്.. ഗദ്..

  ReplyDelete
  Replies
  1. ഉവ്വാ....ഉരുളല്ലെ മക്കളേ....ഉരുളല്ല്
   നുമ്മേം ആ പറഞ്ഞ പോലൊന്നും ചിന്തിച്ചിട്ടൂടീല്യന്ന്. ങ്‍ഹാ
   ;)

   Delete
  2. വെറ്ത്യല്ല ഇങ്ങള് ചെറുതായി പോയത്. ഹും.
   ;)

   Delete
  3. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

   Delete
  4. :) ഓണാശംസകള്‍ ജയരാജ്..

   Delete
 7. നന്നായിട്ടുണ്ട് നിഖില്‍.... നിനക്ക് കവിതകളാണ് കൂടുതല്‍ ചേരുക എന്ന് തോന്നി.. വായിച്ചു ഓരോ വരികളുടെ അര്‍ഥം ആലോചിചെടുക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു;).. പിന്നെ കാല്‍പനിക സ്വഭാവമുള്ള കവിതയില്‍ ഇടയ്ക്കു കുറച്ചു 'റിയലിസ്ടിക്' പ്രയോഗങ്ങള്‍ വന്നത് കൊണ്ട് ഇതു ഗണത്തില്‍ പെടുത്തണം എന്നൊരു സംശയം :) പിന്നെ നിന്റ പോലെ മോഡേണ്‍ കവികള്‍ക്കങ്ങനെ വേര്‍തിരിവുകള്‍ ഉണ്ടാകില്ലാലോ! :D

  ReplyDelete
  Replies
  1. ന്നെ മോഡേണാക്കല്ലേ നിയ്യ്.. ഓരോ വരികളുടെയും അര്‍ത്ഥം ആലോചിച്ചെടുക്കാന്‍ പാടു പെട്ടേന് പെരുത്ത സന്തോഷോം നന്ദീം.. ബൈദവേ, ആലോയ്ച്ചിട്ട് വല്ലോം കിട്ട്യാ? ഇപ്പൊ ഞാന്‍ അന്റെ കമന്റിലെ ഓരോ വാക്കുകള്ടെം അര്‍ത്ഥം ആലോയ്ച്ചെടുക്ക്വാണ്. :)
   കഥകളുടെ സാഹസമേഖലയിലേക്ക് കടന്നു പോവരുത് ഇനി മേലാല്‍, എന്നൊരു ഭീഷണി ഞാന്‍ വായിച്ചെടുക്കുകയും ചെയ്യുന്നു. ;)

   Delete
 8. ചലമിറ്റുവീഴുന്ന മുറിവിലെ
  പഴുപ്പു തേടുന്ന ഈച്ചകളെപ്പോലെ
  എത്രതട്ടിക്കളഞ്ഞിട്ടും വിട്ടുപോവാന്‍ വിസമ്മതിച്ച്
  ഒരു പൈങ്കിളിക്കൂട്ടം
  അതിനെ പൊതിഞ്ഞുകൊത്തുന്നുണ്ടായിരുന്നു.

  പൈങ്കിളി കൂട്ടവും ഈച്ചകളും ഉപമകള്‍ ചേരുന്നില്ല, ഓണാശംസകള്‍

  ReplyDelete
  Replies
  1. ഓണാശംസകള്‍ ജ്വാല. ഒയലിച്ചയിലേക്ക് ഹാര്‍ദ്ദമായ സ്വാഗതവും.
   ജ്വാലയുടെ അഭിപ്രായം മാനിക്കുന്നു. പക്ഷേ പൈങ്കിളിക്കൂട്ടം എന്ന പദം അവയുടെ സ്വാഭാവികമായ (ജൈവശാസ്ത്രനാമധേയപരമായ) അര്‍ത്ഥത്തിലല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് രണ്ടിനേയും സാമ്യപ്പെടുത്തിയത്.
   എന്തായാലും അനുഭവപ്പെട്ട പൊരുത്തക്കേട് തുറന്നു പറഞ്ഞതില്‍ ഒരിക്കല്‍ക്കൂടി നന്ദി.


   @കാവ്യേച്ചി: ദാ ഇവിടെ നോക്കി പഠി. ഒരാളെങ്കിലും ഒടുക്കം ഉപമകളെ പറ്റി പറഞ്ഞു. ;)

   Delete