Thursday, 1 November 2012

വെയില്‍വര്‍ത്തമാനങ്ങള്‍

ദൂരെ, ഒരു വലിയ തണലിന്റെ
പുതപ്പ്.
ചുട്ടു പൊള്ളുന്ന വെയിലിലൊരിത്തിരി
തണുപ്പ്.
മഞ്ഞമണ്ണിന്റെ മരീചികയലകള്‍ക്കപ്പുറത്തെ
കറുപ്പ്.
ഓടിയതില്‍ കയറിയാറ്റുന്ന
കിതപ്പ്.
ഒഴുകിനിര്‍ത്താതെ തലനനച്ച്
വിയര്‍പ്പ്.
ഇത് തണലല്ല, വെറുമിരുട്ടെന്ന്
വെറുപ്പ്.
ഒരിറ്റ് കണ്ണീരുപ്പ്.

വീണ്ടും, അടുത്ത തണല്‍ തേടി
നടപ്പ്.

22 comments:

 1. This comment has been removed by the author.

  ReplyDelete
 2. Replies
  1. :) അതെ സിയാഫ്. പ്പ്രാസം.

   Delete
 3. പ്രാസം കൊള്ളാം ..ഈണത്തില്‍ ചൊല്ലാന്‍ :)

  ReplyDelete
  Replies
  1. നന്ദി, അനാമിക.
   പിന്നെ, പ്രാസമുണ്ടെങ്കിലും ഇതിലിനി ഈണമുണ്ടാക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. :)

   Delete
 4. പ്രാസം കൊള്ളാം. പക്ഷെ വളരെ പ്രയാസം അനുഭവിച്ച് കാണും അല്ലേ ? പ്രാസമൊപ്പിക്കാനല്ല, ഈ വിഷയം മനസ്സിൽ, കവിതയായി രൂപപ്പെടാൻ ? ആശംസകൾ.

  ReplyDelete
  Replies
  1. :)നന്ദി മണ്ടൂസന്‍. പ്രാസമൊപ്പിക്കാനും കവിതയാക്കാനുമൊന്നും സാധാരണ അനുഭവിക്കാറുള്ള പ്രയാസം പോലും ഇതിനുണ്ടായില്ല എന്നതാണ് വാസ്തവം. വളരെ പെട്ടന്ന് എഴുതിത്തീര്‍ത്ത ഒന്നാണിത്.

   Delete
 5. പടത്തില്‍ പളനിയാണല്ലോ ചക്കരേ :)

  ReplyDelete
  Replies
  1. മുടിഞ്ഞ ഫോട്ടോസെന്‍സുമായി ഓരോന്ന് ഇറങ്ങിക്കോളും. കൊറേക്കാലമായി പൊടിതട്ടി കിടന്ന പടം ഒരവസരം വന്നപ്പോ എടുത്ത് തിരുകിക്കയറ്റി എന്നേ ള്ളൂ. തല്ക്കാലം ക്ഷമി ചക്കരേ.. കവിത വായിക്കുമ്പോ ലൊക്കേഷാത്മക(ലൊക്കേഷാത്മീയ) ചിന്തകള്‍ ഉപേക്ഷിക്ക്. വരികളില് ഫോക്കസ് ചെയ്യ്. ആ പടം ഒരു ഡിസ്ട്രാക്റ്റിംഗ് എലമന്റായിപ്പോവല്ലേ എന്ന പ്രാര്‍ത്ഥനയോടെ, ഒരു പാവം പടോഗ്രാഫര്‍ കം കവിതാതൊഴിലാളി :)

   Delete
  2. പിന്നെ, ഇത്തിരി കടന്നു ചിന്തിക്കാന്‍ റെഡ്യാച്ചാല്‍ മ്മക്ക് ഏത്തിസം-ഈശ്വരവാദം തര്‍ക്കങ്ങളുടെയും വിശ്വാസത്തണലുകള്‍ തേടിയുള്ള നടപ്പുകളുടെയും തിരിച്ചറിവുകളുടേയും തലത്തില്‍ കൂടി വ്യാഖ്യാനിക്കാംട്ടോ. ;)

   Delete
  3. തള്ളെ ഈ ചിത്രത്തില്‍ ഇങ്ങനെ ചിലത് കൂടി ഒളിച്ചിരിപ്പുണ്ടാര്‍ന്നോ???

   Delete
  4. വ്യാഖ്യാനത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് തിരിച്ചറിവുണ്ടാകാന്‍ കവിക്ക് വായനക്കാരുടെ ഇടപെടലുകള്‍ വേണ്ടി വന്നുവല്ലേ.? സാരംല്ല്യ എപൂഴായാലും അതുണ്ടാവുക എന്നതു തന്നെ കാര്യം..:)

   Delete
 6. ഇത് വായിച്ചിട്ട് എനിക്കാകെ ഒരു തലകിരുപ്പ്‌.........;
  പീജിപ്പുരയിലെ നീണ്ട ഇടവേളകള്‍ക്കിടയില്‍ ഇടക്കൊക്കെയെ ഞങ്ങള്‍ക്കൊരു കടിച്ചാപര്‍ച്ചി കിട്ടുനുള്ളുട്ടോ.... :( അത് വല്യ കഷ്ട്ടാണ്,,,ന്നല്ലും വരുന്ന ഐറ്റംസ് ഓരോന്നനര ആണ് കേട്ടോ...
  എന്ന്,
  ഫേസ് ബുക്കില്‍ തൊഴില്‍ എന്ന സ്ഥാനത്ത്‌ Blogger at ajnyathantheunknownone.blogspot.com എന്നും അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു തൊഴില്‍ രഹിതന്‍ ;)

  ReplyDelete
  Replies
  1. തലകിരുപ്പ് എന്നുദ്ദേശിച്ചത് വായിച്ച് ആകെ വട്ടായിപ്പോയിന്നാണോടാ? :) എന്തായാലും വായിക്കുന്നതില് പെരുത്ത് സന്തോഷം.... :)

   Delete
  2. യേയ് അല്ല ആ പ്പ് പ്രാസം ഉച്ചരിക്കുമ്പോഴുണ്ടാവുന്നതാ...

   Delete
 7. ഇത്തിരി വാക്കിലും വരിയിലും തീര്‍ത്തതെങ്കിലും വായന മനസ്സ് നിറച്ചു , പറയാതെ വയ്യ.:)

  ReplyDelete
  Replies
  1. :D താങ്ക്യൂ കാവ്യേച്ചീ...

   Delete
 8. നന്നായി, ആശംസകള്‍...

  ReplyDelete
 9. പ്പ് പ്പ് ഉഡായ്പ്പ്

  ഇന്നാണ് ജാലകത്തില്‍ കണ്ടത്

  ReplyDelete
 10. നടക്കൂ വീണ്ടും..
  കാണുമൊരു ശരിയാം തണലുറപ്പ്...

  നല്ല കവിത.പ്രാസം ഇഷ്ടമായി.

  ശുഭാശംസകൾ....

  ReplyDelete
 11. ഇഷ്ടം .....
  ശിവന്‍ മാമ

  ReplyDelete