Sunday, 3 November 2013

പ്രാര്‍ത്ഥന

ഉറക്കത്തിന്റെ മൂക്ക് തോണ്ടി
വേലി ചാടിപ്പോയിട്ടുണ്ട്
കുരുത്തം കെട്ട
ഒരു സ്വപ്നം.

പുലരിയുടെ പുരയില്‍ നിന്ന്
പിടിച്ചു വലിച്ച് 
വെയിലത്ത് നിര്‍ത്തണം
അസത്തിനെ.



Image Attribution: "Chasing Dreams" by godit : deviantArt via CC:BY-NC-ND 3.0
 

3 comments:

  1. സാരമില്ല. ഇനി വന്നാൽ വെട്ടത്തൂട്ടി, ഇരുട്ടത്തുറക്കുമെന്നങ്ങു പറഞ്ഞേക്ക്. :)

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. കൊള്ളാം ഇഷ്ടപ്പെട്ടു ......

    ReplyDelete
  3. ഒരു കമ്ന്റു പോലും ഇല്ലാത്തതിനാല്‍ കുറേക്കാലമായി ഞാന്‍ പോലും തിരിഞ്ഞുനോക്കാതെ ഇരിക്കുകയായിരുന്നു. അഭിപ്രായങ്ങള്‍ക്ക് നന്ദി സൌഗന്ധികം, നൌഷാദ്... :)

    ReplyDelete